മിസ്റ്റര്‍ ലോക്കല്‍ മേയ് 17ന് തിയേറ്ററുകളില്‍ എത്തും

വേലൈക്കാരനു ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന മിസ്റ്റര്‍ ലോക്കല്‍ മേയ് 17ന് തിയറ്ററുകളിലെത്തും. മേയ് 1 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പ്രത്യേക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ് എത്തുന്നത്.

ശിവ കാര്‍ത്തികേയന്റെ 13ാം ചിത്രം എന്ന നിലയില്‍ എസ്‌കെ 13 എന്ന പേരിലാണ് ചിത്രം നേരത്തേ അറിയപ്പെട്ടിരുന്നത്. രാധികയും സതീഷും യോഗിബാബുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിപ്‌ഹോപ് തമിഴ ആണ് സംഗീതം നല്‍കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മാണം.

കീര്‍ത്തന എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് നയന്‍ താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താന്‍ മുമ്പ് സംവിധാനം ചെയ്ത എസ്എംഎസ് എന്ന ചിത്രത്തിന്റെ വലിയ കാന്‍വാസിലുള്ള മാറ്റിയെഴുതലാണ് മിസ്റ്റര്‍ ലോക്കല്‍ എന്നു പറയാമെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്.

Top