എംപിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; കെ സുധാകരന്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നത് ഹൈക്കമാന്‍ഡ് തീരുമാനമാണ്. കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാല് ദിവസത്തിനകം പൂര്‍ത്തിയാകും. പാലക്കാട് സീറ്റില്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ.വി.ഗോപിനാഥുമായി സംസാരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ സീറ്റ് ലീഗിന് വിട്ട് കൊടുക്കുന്ന കാര്യം നിലവില്‍ പാര്‍ട്ടിയുടെ മുന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top