നേമത്ത് മത്സരിക്കില്ല, എംപിമാര്‍ മത്സരിക്കില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കെ മുരളീധരന്‍ എംപി. താന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏഴാം തിയ്യതി ദില്ലിയിലേക്ക് പോയാല്‍ നോമിനേഷന്‍ തിയ്യതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ വടകര എംപിയായ മുരളീധരനെ കോണ്‍ഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ കേരളത്തിലെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് എന്‍ഡിഎ പരിഗണിക്കുന്നത്.

 

Top