മോദി ‘പണി’ തുടങ്ങി ! രാഹുല്‍ ഗാന്ധിയുടെ വസതിയും ഒഴിപ്പിക്കുന്നു ?

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും. 2004 ല്‍ അമേഠിയില്‍ നിന്ന് എംപിയായതു മുതല്‍ രാഹുല്‍ ഉപയോഗിക്കുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയാണ് ലോക്‌സഭാ എംപിമാര്‍ക്കായി ഒഴിവുവരുന്ന വസതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ എംപി സ്ഥാനം രാഹുലിനുണ്ട്. എന്നിട്ടും രാഹുലിന്റെ വസതിമാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടോയെന്നാണ് എല്ലാവരും ഇപ്പോള്‍ ചിന്തിക്കുന്നത്. അതേസമയം ഇത്തരമൊരു സര്‍ക്കുലറിനെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി സര്‍ക്കാര്‍ ഔദ്യോഗിക വസതികളിലെ ഏറ്റവും മുന്തിയ വിഭാഗമായ ടൈപ്പ് 8 വിഭാഗത്തില്‍പ്പെടുന്നതാണ്. 8250 ചതുരശ്ര അടി വിസ്തീര്‍ണവും, 8 കിടപ്പുമുറികളും, ഗാരിജ്, ഉദ്യാനം, ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഒഴിവു വരുന്ന വസതികളുടെ പട്ടിക തയാറാക്കിയത്. ഇതില്‍ എങ്ങനെ തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി കയറിക്കൂടി എന്നതിനെക്കുറിച്ച് വിവരം ഇല്ല. ഇക്കുറി 517 വസതികളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷ നല്‍കുന്നതനുസരിച്ചു 17ാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് ഇവ അനുവദിക്കും.

Top