ഇന്ത്യൻ ടീമിന്റെ പുതിയ കിറ്റ് സ്പോൺർ ആയി എം.പി.എൽ

blind cricket indian team

ന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസറായി എംപിഎൽ. മൂന്ന് വർഷത്തേക്കാണ് കരാർ.
നേരത്തെ തന്നെ ഇക്കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് ബിസിസിഐ ഔദ്യോഗികമായി വിവരം പുറത്തുവിടുന്നത്.

120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടിരിക്കുന്നത്. അണ്ടർ-19, വനിതാ ടീമുകളുടെയും കിറ്റ് സ്പോൺസർ എംപിഎൽ ആണ്. ഓസ്ട്രേലിയൻ പര്യടനത്തിലാണ് ടീം ഇന്ത്യ ആദ്യമായി എംപിഎൽ സ്പോൺസർ ചെയ്യുന്ന കിറ്റ് അണിയുക. ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സിയാവും എന്നും റിപ്പോർട്ടുകൾ വന്നിരുന്നുണ്ട്.

Top