കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക്‌ അടുത്ത മാസം മുതൽ ദിവസവേതനമില്ല

ksrtc m panel employees

തിരുവനന്തപുരം: ദിവസ വേതനടിസ്ഥാനത്തില്‍ തിരികെ ജോലിയില്‍ പ്രവേശിച്ച കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കി. ഉത്തരവ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. മാസം 20 ഡ്യൂട്ടിയില്ലെങ്കില്‍ പിഴയായി ശമ്പളത്തില്‍ നിന്ന് 1000 രൂപ പിടിക്കും.

ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനല്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ദുരുദ്ദേശപരമായാണ് കോര്‍പ്പറേഷന്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനല്‍ ജീവനക്കാരുടെ ആരോപണം. എംപാനലുകാരെ പൂര്‍ണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നും ആരോപണമുണ്ട്.

Top