ഇടതുമുന്നണിയില്‍ ചേരാന്‍ ജനതാദള്‍ -യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണ

MP Verendrakumar

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് തന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോഴും വിയോജിപ്പിലാണ്. വീരേന്ദ്രകുമാര്‍ തന്റെ നിലപാട് യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

സംസ്ഥാനഭാരവാഹി യോഗത്തില്‍ എടുക്കുന്ന തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയാണ് ഇടത് മുന്നണയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക.

Top