ജെ.ഡി.യു എംപിമാര്‍ നിതീഷ് കുമാറിനെ തള്ളിപ്പറയണമെന്ന് വീരേന്ദ്രകുമാര്‍

MP VEERENDRA KUMAR

ന്യൂഡല്‍ഹി: ജെ.ഡി.യു എംപിമാര്‍ നിതീഷ് കുമാറിനെ തള്ളിപ്പറയണമെന്ന് എംപിയും ജെ.ഡി.യു കേരള ഘടകം നേതാവുമായ വീരേന്ദ്രകുമാര്‍.

നിതീഷ് കുമാറിനെ തള്ളിപ്പറയാന്‍ ശരത് യാദവിനോടും ആവശ്യപ്പെട്ടതായി വീരേന്ദ്രകുമാര്‍ പറഞ്ഞു

ഇനി നിതീഷ് കുമാറിനൊപ്പം നില്‍ക്കില്ല ഭാവി പരിപാടികള്‍ കേളത്തില്‍ എത്തിയതിന് ശേഷം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീരേന്ദ്രകുമാര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഷെയ്ക് പി ഹാരിസ് പറഞ്ഞിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് ബി ജെ പി പിന്തുണയില്‍ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

നിതീഷ് കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് കേരള ഘടകത്തെയാണ്.

Top