എം.പിമാരുടെ വാര്‍ഷിക ശമ്പളം അന്‍പത് ലക്ഷത്തിലധികം !

ന്യൂഡല്‍ഹി : എം.പിമാരുടെ വാര്‍ഷിക ശമ്പളത്തിന്റെ കണക്കുകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങള്‍. എം.പിമാരുടെ അടിസ്ഥാന ശമ്പളം 1,00,000 അമ്പതിനായിരം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രതിമാസ ശമ്പളം ധനകാര്യ ബില്ല് വഴി പുതുക്കിയത്. ഇതിനൊപ്പം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും പുതുക്കിയിരുന്നു. പ്രതിമാസ പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 25,000 ആയും ഉയര്‍ത്തുകയും ചെയ്തിരുന്നു.

ശമ്പളത്തിനു പുറമേ പരിഷ്‌കരിച്ച നിരക്കനുസരിച്ച് എം.പിമാര്‍ക്ക് 45,000 രൂപ മുതല്‍ 70,000 രൂപ വരെ മണ്ഡല അലവന്‍സും, സെക്രട്ടറിമാരുടെ ചെലവിനായി 60,000 രൂപ വരെയും ലഭിക്കുമായിരുന്നു. രാഷ്ട്രപതിയുടെ മാസശമ്പളം അഞ്ചു ലക്ഷം രൂപയാണ്. ഉപരാഷ്ട്രപതിക്ക് നാല് ലക്ഷവും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷവുമാണ് മാസ ശമ്പളം. ഒന്നരലക്ഷം, യഥാക്രമം 1.25 ലക്ഷം, 1.1 ലക്ഷം എന്നിങ്ങനെയായിരുന്നു പുതുക്കുന്നതിന് മുന്നേയുള്ള ഇവരുടെ ശമ്പളം.

2018 ഒക്ടോബറിലെ കണക്കനുസരിച്ച് നമ്മുടെ ലോക്സഭാ, രാജ്യസഭാ എം.പിമാര്‍ക്കായി ശമ്പളം- അലവന്‍സ് ഇനത്തില്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 1997 കോടി രൂപയാണ്. കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ചിലവിട്ട കണക്കാണിത്. ഓരോ ലോക്സഭാ എം.പിക്കും ശരാശരി 71.29 ലക്ഷം രൂപ വരുമാനമുണ്ടായി. രാജ്യസഭാ എം.പിക്കു കിട്ടിയത് 44.33 ലക്ഷം.

Top