ജവാന്‍മാരെയല്ല മാവോയിസ്റ്റുകള്‍ കൊല്ലേണ്ടത് രാഷ്ട്രീയ നേതാക്കളെയെന്ന് പപ്പു യാദവ്

pappu

പട്‌ന: ജവാന്‍മാര്‍ക്ക് പകരം മാവോയിസ്റ്റുകള്‍ കൊല്ലേണ്ടത് രാഷ്ട്രീയ നേതാക്കളെയാണ് കൊല്ലേണ്ടതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി എം.പിയും രാഷ്ട്രീയ ജനതാ ദളിന്റെ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്.

കഴിഞ്ഞ ദിവസം ഹാജിപൂര്‍ ടൗണില്‍വെച്ചായിരുന്നു അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

രാഷ്ട്രീയക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. നോട്ട് നിരോധനത്തിന് ശേഷം അഴിമതിയും ഭീകരവാദവും മാവോയിസ്റ്റ് പ്രശ്‌നവും ഇല്ലാതാവുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിന് ശേഷവും എന്തുകൊണ്ടാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടരുന്നതെന്നും പപ്പു യാദവ് ചോദിച്ചു.

ഏപ്രില്‍ 24ന് ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് 2012 മുതല്‍ നടന്നിട്ടുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഏകദേശം 283 സുരക്ഷാ സൈനികരാണ് മരിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2015മെയിലാണ് ആര്‍.ജെ.ഡിയില്‍ നിന്ന് പപ്പുയാദവിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.

Top