ശിവരാജ്‌സിംഗ് ചൗഹാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കമല്‍ നാഥ്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എംപി കമല്‍നാഥ്. നേരത്തെ ബിജെപിയുടെ ബഹുലാല്‍ ഗൗര്‍ കോണ്‍ഗ്രസ് നേതാവിനെ പുകഴ്ത്തി തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിലാണ് കമല്‍നാഥിന്റെ പ്രതികരണം. എന്തിന് ബഹുലാല്‍ കൗര്‍ സാക്ഷാല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്ന് കമല്‍നാഥ് ചോദിച്ചു.

മധ്യപദേശിന് വേണ്ടി 4510 കോടി രൂപയാണ് ഗ്രാമവികസന പദ്ധതിക്കായി നല്‍കിതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത്‌ തന്നെ നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ഇരു മുന്നണികളും നടത്തുന്നത്. പരമാവധി ആളുകളെ പാര്‍ട്ടികള്‍ക്കൊപ്പം നിര്‍ത്താനും പ്രതിപക്ഷ വിശാ, ഐക്യം എന്ന ആശയം രാജ്യ വ്യാപകമായി ആവര്‍ത്തിക്കാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമം.

Top