കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് എം.പി. ജോസഫ്

 

 

കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് കെ.എം.മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം.പി.ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും കെ.എം. മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top