സവര്‍ക്കര്‍ ഗോഡ്‌സെയുമായി ശാരീരിക ബന്ധം പുലര്‍ത്തി;വിവാദമുയര്‍ത്തി കോണ്‍ഗ്രസ്

വിനായക് ദാമോദര്‍ സവര്‍ക്കറും, ആര്‍എസ്എസുമായി ബന്ധപ്പെട്ട വിവാദ ലഘുലേഖ പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്. ഹിന്ദു മഹാസഭ സഹസ്ഥാപകനായ സവര്‍ക്കറിന് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ലഘുലേഖ ആരോപിക്കുന്നത്. ‘വീര്‍ സവര്‍ക്കര്‍ എത്രത്തോളം ധൈര്യശാലിയായിരുന്നു?’ എന്ന പേരില്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് ലഘുലേഖയിലാണ് വിവാദം ആളിപ്പടരുന്നത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദള്‍ ക്യാംപിലാണ് ലഘുലേഖ വിതരണം ചെയ്തത്. സവര്‍ക്കറുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെക്കുറിച്ചും, ഉയരുന്ന ചോദ്യങ്ങളും, വിവാദങ്ങളും സംബന്ധിച്ചാണ് ലഘുലേഖയില്‍ കോണ്‍ഗ്രസ് കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത്. ഡൊമിനിക് ലാപിയെര്‍, ലാറി കോളിന്‍സ് എന്നിവരുടെ ‘ഫ്രീം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ് അവകാശപ്പെടുന്നത് ഇങ്ങനെയാണ് ‘ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് നാഥുറാം ഗോഡ്‌സെയ്ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു. ആ പങ്കാളി വീര്‍ സവര്‍ക്കറാണ്’, ബുക്ക്‌ലെറ്റ് ആരോപിച്ചു.

ആര്‍എസ്എസും, വീര്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ഉറപ്പാണ്. ‘സവര്‍ക്കര്‍ ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്നോ?’ എന്ന ചോദ്യം ഉന്നയിക്കുന്ന ലഘുലേഖ ‘അതെ’ എന്ന് സ്വയം സ്ഥിരീക്കുകയും ചെയ്യുന്നുണ്ട്.

12 വയസ്സുള്ളപ്പോള്‍ സവര്‍ക്കര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ വാദം. ആര്‍എസ്എസ് നാസി, ഫാസിസ്റ്റ് സംഘടനയാണെന്ന് കുറ്റപ്പെടുത്തുന്ന ലഘുലേഖ ഇവരുടെ പ്രചോദനം ഹിറ്റ്‌ലറുടെ നാസിസവും, മുസ്സോളിനിയുടെ ഫാസിസവുമാണെന്ന് ആരോപിക്കുന്നു.

Top