MP: College girl pulled out of bus, stabbed to death by suspected stalker

ഭോപ്പാല്‍: യാത്രക്കാര്‍ നോക്കിനില്‍ക്കേ കോളേജ്‌ വിദ്യാര്‍ഥിയെ (19)ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു.

ശിവേന്ദ്ര സിംഗ് പരിഹര്‍ എന്ന യുവാവാണ് പെണ്‍ക്കുട്ടിക്കെതിരെ ആക്രമണം നടത്തിയത്.

സംഭവത്തെ പറ്റി യാത്രികര്‍ പറയുന്നത് ഇങ്ങനെയാണ്: ശിവേന്ദ്ര സിംഗ് ഇടയ്ക്കുവച്ചാണ് ബസില്‍ കയറിയത്. ഇയാള്‍ കൈയില്‍ കത്തിയും പെട്രോളും കരുതിയിരുന്നു. യുവാവ് ബസില്‍ കയറിയപ്പോള്‍ തന്നെ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമം നടത്തിയതായും പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.

ബസിനുള്ളില്‍ വച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഇയാള്‍ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അക്രമിയുടെ കുത്തേറ്റു.

മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കോളേജ്‌ സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു സ്വദേശമായ സിധിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു

Top