രണ്ടു ദിവസത്തിനുള്ളില്‍ മൊസൂള്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യം

മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യം.

ഇറാക്ക് സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ നജീം അല്‍ജബൗരിയാണ് ഈ വിവരം അറിയിച്ചത്. മൊസൂളിന് സമീപമുള്ള മറ്റ് പ്രദേശങ്ങളുടെ നിയന്ത്രണം ഇതിനോടകം തിരിച്ചു പിടിച്ചെന്നും അദ്ദേഹം അറിയിച്ചു.

400 മീറ്റര്‍ സ്ഥലം മാത്രമാണ് ഇപ്പോള്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ളതെന്നും ഇവിടെ നിന്ന് ഭീകരരെ തുരത്തുന്നതിനു പിന്നാലെ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തിന്റെ കീഴിലാകുമെന്നും നജീം അല്‍ജബൗരി വ്യക്തമാക്കി.

ഇറാക്ക് ഭീകരവാദവിരുദ്ധ സ്‌ക്വാഡും, സൈന്യവും, ഫെഡറല്‍ പോലീസും സംയുക്തമായാണ് ഐഎസ് ഭീകരരെ നേരിടുന്നത്. ഇതുവരെ ശക്തമായ ആക്രമണമായിരുന്നു ഐഎസില്‍ നിന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ പ്രദേശങ്ങളായി സൈന്യം തിരിച്ചു പിടിച്ചതോടെ മേഖലയിലെ ഐഎസിന്റെ ശക്തി ക്ഷയിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top