Mozilla buries Firefox OS powered mobiles

ഏറെ പ്രതീക്ഷയുണര്‍ത്തിയ മോസില്ലയുടെ ഫയര്‍ഫോക്‌സ് മൊബൈല്‍ ഒഎസ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനം. പുതിയ മൊബൈല്‍ ഒഎസിന് മികച്ച വിപണന പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് മോസില്ലയെ ഇത്തരത്തില്‍ തീരുമാനിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മോസില്ല തയാറാക്കി വന്ന ഫയര്‍ഫോക്‌സ് ഓപറേറ്റിംഗ് സിസ്റ്റം ഇതോടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. മൊബൈല്‍ ഒഎസ് രംഗത്തെ നാഴികക്കല്ലാകുമായിരുന്ന ഒരു പദ്ധതിയാണ് ഓര്‍മയായി മാറുന്നത്.

വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച് മൊബൈല്‍ ഫോണ്‍ വിപണിയുടെ സ്വഭാവം മനസിലാക്കാന്‍ ശ്രമിച്ച മോസില്ലയ്ക്ക് ആന്‍ഡ്രോയിഡ് പോലെ ജനകീയമായ ഓപറേറ്റിംഗ് സിസ്റ്റത്തിനു വെല്ലുവിളിയുയര്‍ത്താന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് ഫയര്‍ഫോക്‌സ് മൊബൈല്‍ ഒഎസ് പദ്ധതിയുടെ അവസാനത്തിനു കാരണമായത്.

3000 രൂപ വില വരുന്ന ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെത്തിക്കാന്‍ മോസില്ല ഇതിനിടെ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

Top