നര്‍ത്തകിയായി കങ്കണ; ജയലളിതാ ചിത്രം തലൈവിയിലെ ‘ന്യൂ ലുക്ക്’ പുറത്ത്

ങ്കണയെ നായികയാക്കി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി. ചിത്രത്തിലെ കങ്കണയുടെ ‘ന്യൂ ലുക്ക്’ പുറത്തുവിട്ടു.

പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണ്ണാഭരണങ്ങളുമായി നര്‍ത്തകിയുടെ വേഷത്തിലാണ് പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. രാജസദസിന് സമാനമായ പശ്ചാത്തലമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്.

https://www.instagram.com/p/B8DuNzeFNiV/?utm_source=ig_web_copy_link

തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് തലൈവി. ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. തമിഴ് , തെലുഗു, ഹിന്ദി എന്നീ മൂന്നു ഭാഷകളിലായി ജൂണ്‍ 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top