തമിഴ്നാട്ടിലെ കയ്യടി മാത്രം പോരാ; കാര്‍ത്തിക് ചിത്രം ‘കൈദി’യുടെ ഹിന്ദി റീമേക്ക് വരുന്നു

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് കൈദി. സാധാരണ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ നിന്ന് വേറിട്ടു നിന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൈദിയ്ക്ക് തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നു എന്നതാണ് പുതിയ വാര്‍ത്ത.

റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈദിയുടെ ബോളിവുഡ് റീമേക്ക് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

കൈദിയില്‍ നരേന്‍, ധീന, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് വേഷമിട്ടത്. നായികയില്ലാത്ത, ഒരു പാട്ടുമില്ലാത്ത ഈ പക്കാ ആക്ഷന്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്.

Top