ജീവയുടെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ചീറ്’; നാളെ പ്രദര്‍ശനത്തിനെത്തും

ജീവയെ നായകനാക്കി രതിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ചീറ് നാളെ റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

റിയ സുമന്‍, നവദീപ്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് കിഷോറും നിര്‍വഹിക്കുന്നു. വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ. ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top