‘നിശബ്ദ’യായി അനുഷ്‌ക ഷെട്ടി; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ബാഗമതിക്കു ശേഷം അനുഷ്‌ക ഷെട്ടിയുടെ മറ്റൊരു ത്രില്ലര്‍ സിനിമയാണ് ‘നിശബ്ദം’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മാധവനാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ശാലിനി പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായ നിശബ്ദത്തില്‍ സംസാരിക്കാനാകാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‌ക അഭിനയിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Top