സിദ്ധാര്‍ഥ് ശിവയുടെ ‘വര്‍ത്തമാനം’ പാര്‍വതിയിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്ത് ആണ്. അഴകപ്പനാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദിന്റെയും, വിശാല്‍ ജോണ്‍സന്റെയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് സംഗീതമൊരുക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top