സുരക്ഷ പാലിക്കുന്നില്ല, ലക്ഷ്യം വയ്ക്കുന്നത് ഹോളിവുഡ് സിനിമ; വിമര്‍ശനവുമായി രാധാരവി

ങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമയുടെ ലൊക്കേഷനിലുണ്ടായ അപകടത്തില്‍ സംവിധായകനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ വിമര്‍ശിച്ചത്.

ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാരവി പറഞ്ഞു.

അപകടത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടിരുന്നത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. ലൊക്കേഷനിലുണ്ടായ ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റില്‍ കുടുങ്ങിയ സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.

Top