സാധാരണക്കാരിയായ വീട്ടമ്മയായി നവ്യ; ‘ഒരുത്തീ’യിലെ രാധാമണിയുടെ ചിത്രങ്ങള്‍

ട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നവ്യയുടെ സ്റ്റില്ലുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വളരെ സാധാരണക്കാരിയായ വീട്ടമ്മയായായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാധാമണി എന്ന പേരാണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.


സൈജു കുറുപ്പും വിനായകനും ചിത്രത്തില്‍ വേഷമിടുന്നു. കെ.പി.എ.സി. ലളിത, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top