ഓറിയോയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; ചിത്രങ്ങള്‍ പങ്കുവെച്ച് ആശംസ നേര്‍ന്ന് താരം

രാധകര്‍ ഏറെയുള്ള താരമാണ് നസ്രിയ. അതേസമയം നസ്രിയ ആരാധിക്കുന്ന മറ്റൊരു കുഞ്ഞു താരമുണ്ട്.
അത് മറ്റാരുമല്ല നസ്രിയ ഏറെ സ്‌നേഹത്തോടെ പരിപാലിക്കുന്ന വളര്‍ത്തുനായ ഓറിയോയാണ്.

ഓറിയോയുടെ അഞ്ചാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായാണ് നടി എത്തിയത്. കുഞ്ഞുടുപ്പിട്ട ഓറിയോയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് നസ്രിയ ആശംസകള്‍ നേര്‍ന്നത്.

‘എന്റെ കുട്ടിക്ക് ഇന്ന് അഞ്ച് വയസ്സാവുകയാണ്. എന്റെ മനസ്സ് നിറയെ അവനാണ്. ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത്. നിന്റെ അമ്മയെപ്പോലെ നീയും സന്തോഷവാനാണ്. നീ സന്തോഷത്തോടെ ഇരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. നിന്റെയും എന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്നേഹിക്കും- എന്നാണ് നസ്രിയ കുറിച്ചത്.

https://www.instagram.com/p/B9VzCU5JVR7/?utm_source=ig_web_copy_link

ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Top