‘കടുകു മണിക്കൊരു കണ്ണുണ്ടേ’… ; ‘കപ്പേള’യിലെ രണ്ടാമത്തെ ഗാനം ശ്രദ്ധ നേടുന്നു

ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കപ്പേള’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കടുകു മണിക്കൊരു കണ്ണുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവാണ് നായകനായെത്തുന്നത്. ചിത്രത്തില്‍ വില്ലനായി ശ്രീനാഥ് ഭാസിയും എത്തുന്നു. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.

Top