വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന സംവൃത വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവുമായാണ് താരം എത്തിയത്. ഫെബ്രുവരി 20നായിരുന്നു സംവൃതയ്ക്ക് കുഞ്ഞ് ജനിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ‘മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം തന്നെയാണ് ലഭിച്ചത്. ഒരു കുഞ്ഞ് സഹോദരനെ. രുദ്ര എന്നാണ് പേര്.’-സംവൃത കുറിച്ചു.

യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അഗസ്ത്യ എന്നൊരു മകന്‍ കൂടിയുണ്ട്. 2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു അഗസ്യത്യയുടെ ജനനം.

Top