റോക്കി ഭായി തിയേറ്ററിലേക്ക്; കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ‘കെ ജി എഫ്’. ഈ ചിത്രത്തിലൂടെയാണ് കന്നഡ നടന്‍ യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ 23നാണ് കെ ജി എഫ് 2 തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 21-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളിലും ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.

#KGFChapter2 Worldwide Release Date

KGF empire opens its gates for u.. this October 23rd!! Note the date. Chapter 2 hitting screens worldwide – 23.10.2020! Prashanth Neel, Vijay Kiragandur, @Duttsanjay, Srinidhi Shetty, #RaveenTandonOfficial, Excel Entertainment, Hombale Films, Farhan Akhtar

Posted by Yash on Friday, March 13, 2020

Top