സംഗീതത്തിന് പുറമേ വാര്‍ത്തയില്‍ ഇടംപിടിച്ച് ഗോവിന്ദിന്റെ മെയ്ക്കോവര്‍ വീഡിയോ

തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ ശ്രദ്ധ നേടിയ വയലിനിസ്റ്റ് ഗോവിന്ദ് വസന്ത ഇന്നു തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത സംവിധായകനാണ്. ഇദ്ദേഹത്തെ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും കണ്ണില്‍ ആദ്യം പെടുന്നത് ഗോവിന്ദിന്റെ തടിച്ചുരുണ്ട, വയറ് ചാടിയ രൂപമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മെയ്ക്കോവര്‍ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ആറു മാസത്തെ കഠിന ഫിറ്റ്‌നസിലൂടെ ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഗോവിന്ദ്. സംഗീതത്തിന് പുറമേ വാര്‍ത്തയായ അദ്ദേഹത്തിന്റെ മെയ്ക്കോവര്‍ വീഡിയോ ആരാധകര്‍ ഇതിനകംതന്നെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.

https://www.facebook.com/100005866868337/videos/1264475063758044/

വിജയ് സേതുപതി-തൃഷ എന്നിവരഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. 96നു ശേഷം തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കയാണ് ഗോവിന്ദ്.

Top