റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

ടന്‍ മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് നടനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തില്‍ ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ പോലും മോശം കമന്റുകളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

Top