‘കുട്ടി തല’യുടെ ജന്മദിനാഘോഷ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ആരാധകര്‍ ഏറെയുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ മകന്‍ അദ്വികിന്റെ ജന്മദിനാഘോഷമായിരുന്നു കഴിഞ്ഞദിവസം. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

മാര്‍ച്ച് 2നായിരുന്നു അദ്വികിന്റെ ജന്മദിനം. ചെന്നൈയില്‍ അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് വര്‍ണാഭമായ പാര്‍ട്ടി നടത്തുകയായിരുന്നു. ശാലിനിയുടെ സഹോദരങ്ങളായ ശ്യാമിലിയും റിച്ചാര്‍ഡും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Top