പകുതി വിലയുടെ ടിക്കറ്റിലും ഇനി സിനിമ കാണാം; ‘ഫ്‌ളെക്‌സി’ ടിക്കറ്റ് ആശയവുമായി സംഘടനകള്‍

ലയാളസിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അരുതി വരുത്താൻ ഫ്‌ളെക്‌സി ടിക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നു. താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ആലോചിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ആലോചന. അതേസമയം സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കും. പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.

Top