നിശാഗന്ധിയുടെ വെള്ളിത്തിരയിൽ വീണ്ടും ചലച്ചിത്രങ്ങൾ

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും സിനിമാ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ത്രീഡി ചിത്രം
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനില്‍ ദിവസവും വൈകീട്ട് ആറരയ്ക്ക് പ്രദര്‍ശനം നടക്കും. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരാഴ്ചത്തേക്ക് പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് മലയാളം ഇംഗ്ലീഷ് ഭാഷ ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തും. കോവിഡ് മാര്‍ഗ്ഗനിര്‍ദേശമുള്ളതിനാല്‍ 200 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Top