നവ്യയുടെ ഓട്ടോ സവാരി,അതും സാഹസികമായി; വൈറലായി താരം പങ്കുവെച്ച വീഡിയോ

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് നവ്യ നായര്‍. ചിത്രത്തിലെ ലൊക്കേഷന്‍ വിശേഷള്‍ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം.

ഇരുചക്രങ്ങളില്‍ ബാലന്‍സ് ചെയ്ത് ഓടുന്ന ഓട്ടോയില്‍ യാത്രക്കാരിയായി, കൂളായി കൈവീശുന്ന നവ്യയെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ചിത്രത്തില്‍ ജോളി സെബാസ്റ്റിയനും അമിത് ജോളിയുമാണ് സ്റ്റണ്ട് ഡയറക്ടേഴ്സ്. ജോളിയാണ് അതിസാഹസികമായി ഓട്ടോ ഓടിക്കുന്നത്. നവ്യയുടെ ഈ വ്യത്യസ്ത സവാരിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Top