എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമ ആവുന്നു; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി

ന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാവുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പുറത്തുവിട്ടു.

എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍ മാന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്കാണ് മന്ത്രി പുറത്തുവിട്ടിരിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജവേഡകര്‍ വ്യക്തമാക്കി.

സിനിമ സംവിധാനം ചെയ്യുന്നത് മധുര്‍ ഭണ്ഡാര്‍കര്‍ ആണ്. ചടങ്ങില്‍ സംവിധായകനും പങ്കെടുത്തിരുന്നു. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ അബ്ദുള്‍ കലാം ആയി അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല.

Top