ഷെയ്ന്‍ നിഗമിന്റെ ഇഷ്‌ക് തമിഴിലേക്ക്; റീമേക്കില്‍ കതിര്‍ നായകനാകും

നുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്. ചിത്രത്തില്‍ ഷെയ്ന്‍ നിഗവും. ആന്‍ ശീതളുമാണ് നായികാനായകന്‍മാരായെത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത.

സമൂഹത്തിലെ സദാചാര അനീതികളെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഇഷ്‌ക്. തമിഴില്‍ ശിവ മോഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ്‌കില്‍ ഷെയ്ന്‍ അഭിനയിച്ച ‘സച്ചി’ എന്ന കഥാപാത്രത്തെ കതിര്‍ ആണ് അവതരിപ്പിക്കുക.

തമിഴിലും ആന്‍ ശീതള്‍ തന്നെ നായികയാവും. തമന്നയുടെ പെട്രോമാക്സ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ ഈഗിള്‍ ഐ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുക.

Top