ചുവപ്പില്‍ തിളങ്ങി അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

തെന്നിന്ത്യയിലെ ഹോട്ട് ഗ്ലാമര്‍ താരമാണ് മലയാളിയായ മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ നടി പങ്കുവെച്ച അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.

ഫിലിംഫെയര്‍ പുരസ്‌കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരം.


അതേസമയം, നടിക്ക് അഭിനയത്തിലും തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തില്‍ മാളവികയാണ് നായിക. വിജയ് ദേവരകൊണ്ടയുമൊത്തുള്ള തെലുങ്ക് ചിത്രമാണ് താരത്തിന്റെ മറ്റൊരു പ്രോജക്ട്.

Top