ഹൃദയം ഒരുങ്ങുന്നു; വിനീത് ചിത്രത്തില്‍ ഗായകനായി പൃഥ്വിരാജ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തില്‍ ഗായകനായി എത്തുകയാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രം വിനീത് ആണ് ആരാധകര്‍ക്കുവേണ്ടി പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.


മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിശാഖ് സുബ്രഹ്മണ്യവും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ഓണത്തിന് സിനിമ പ്രദര്‍ശനത്തിനെത്തും.

Top