മോഹിത് സൂരിയുടെ റൊമാന്റിക് ആക്ഷന്‍ ചിത്രം; ‘മലംഗി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം

മോഹിത് സൂരി സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് മലംഗ്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. അനില്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍, ദിഷ പതാനി, കുനാല്‍ ഖേമു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനില്‍ കപൂര്‍ നെഗറ്റീവ് റോളില്‍ തമാശക്കാരനായ ഒരു പോലീസുകാരനായാണ് ചിത്രത്തില്‍ എത്തുന്നത്. അങ്കിത് തിവാരി, അനുപം റോയ്, മിത്തൂണ്‍, ജീത് ഗാംഗുലി എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നു. വികാസ് ആണ് ഛായാഗ്രാഹകന്‍. ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജയ് ഷെവക്രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top