ചിത്രം ഫ്രണ്ട്ഷിപ്പ് ഒരുങ്ങുന്നു; പ്രമുഖ ക്രിക്കറ്റ് താരം വെള്ളിത്തിരയിലേക്ക്

ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിലൂടെ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെള്ളിത്തിരയിലേക്ക്. ഹര്‍ഭജന്‍ സിംഗാണ് അടുത്തിടെ ചിത്രീകരണം തുടങ്ങുന്ന ബഹുഭാഷ സിനിമ ഫ്രണ്ടിഷിപ്പില്‍ നായകവേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഹര്‍ഭജന്‍ സിംഗ് സ്വന്തം ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധായകരായ ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ് ചിത്രത്തിനു പിന്നില്‍.

ഫ്രണ്ട്ഷിപ്പിലെ മറ്റു അഭിനേതാക്കള്‍ സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെപിആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 മധ്യവേനല്‍ അവധി കാലത്ത് പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

Top