ബാഗി സീരീസിലെ മൂന്നാം പതിപ്പ്; ‘ബാഗി 3’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്

ബാഗി സീരീസിലെ മൂന്നാം പതിപ്പ് ‘ബാഗി 3’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ ടൈഗര്‍ ഷറോഫ് ആണ് നായകനായി എത്തുന്നത്. നായികയായി ശ്രദ്ധ കപൂറും എത്തുന്നു.

2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം മാര്‍ച്ച് ആറിന് പ്രദര്‍ശനത്തിന് എത്തും.

Top