ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയതമന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഐശ്വര്യ റായ്

44 -ാം ജന്മദിനം ആഘോഷിക്കുന്ന അഭിഷേക് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ നേര്‍ന്നത്.

‘ജന്മദിനാശംസകള്‍ ബേബി….. സ്നേഹം എല്ലായ്‌പ്പോഴും’ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചു. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്.

https://www.instagram.com/p/B8KKotuJKWh/?utm_source=ig_web_copy_link

വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top