നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്; ആദ്യ പ്രണയത്തെ കുറിച്ച് വിജയ് സേതുപതി

vijay-sethupathyyy

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന 96 ഏവരുടെയും മനസില്‍ നൊസ്റ്റാള്‍ജിയ വിരിയിക്കുമെന്നതില്‍ സംശയമില്ല. ചിത്രത്തില്‍ റാമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ് സേതുപതി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതെന്നും കൂട്ടുകാരനാണ് അത് പ്രണയമാണെന്ന് പറഞ്ഞു തന്നതെന്നും ‘ലവ്’ എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണെന്നും താരം പറഞ്ഞു.

നാലാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. എന്റെ ‘ജാനു’ ആ നാലാം ക്ലാസ്സുകാരിയാണ്. എന്നാല്‍ ഇന്ന് അവളുടെ പേരു പോലും തനിക്ക് ഓര്‍മയില്ല, വിജയ് സേതു പതി പറയുന്നു.

Top