പുതിയ ടിക്കറ്റ് നിരക്ക്; കേരളത്തില്‍ ഇന്ന് മുതല്‍ സിനിമാ ടിക്കറ്റുകള്‍ക്ക് വിലവര്‍ദ്ധന

ന്ന് മുതല്‍ സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകള്‍ക്ക് വിലവര്‍ദ്ധിപ്പിച്ചു. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടുന്നത്. സാധാരണ ടിക്കറ്റിന് 130 രൂപയാണ്. ജിഎസ്ടിയ്ക്കും ക്ഷേമനിധി തുകയ്ക്കും പുറമേ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന് തല്‍കാലം വഴങ്ങാന്‍ തിയേറ്ററര്‍ സംഘടനകള്‍ തീരുമാനം എടുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്ക്കേണ്ടി വരും. അതേ സമയം ചില തിയറ്ററുകളില്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയിരുന്നു.

സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 ശതമാനം തുകയും ജിഎസ്ടിയും 1 ശതമാനം പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.

Top