ചെങ്ങന്നൂരില്‍ ആവേശം വിതറാന്‍ അവരും, പ്രചരണത്തിനായി താരപ്പടയും ഇറങ്ങുന്നു . .

Chengannur Election

ആലപ്പുഴ : കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിര്‍ണ്ണായക തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിനിമാ താരങ്ങളും പങ്കാളികളാകും.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി നടന്‍മാരായ മുകേഷ്, ഇന്നസെന്റ്, നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയ പ്രമുഖര്‍ രംഗത്തിറങ്ങും. കോണ്‍ഗ്രസ്സിനു വേണ്ടി ജഗദീഷിനെയും സലീംകുമാറിനെയും സിദ്ധിഖിനെയും രംഗത്തിറക്കാനാണ് നീക്കം.

ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപിയെ രംഗത്തിറക്കാന്‍ ആലോചനയുണ്ടെങ്കിലും വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ കുരുങ്ങിയതിനാല്‍ ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ മറ്റ് ചില മലയാള സിനിമാ താരങ്ങള്‍ തീര്‍ച്ചയായും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തിറങ്ങുമെന്നാണ് നേതൃത്വം അവകാശപ്പെട്ടുന്നത്.

ഇതിനു പുറമെ സാംസ്‌കാരിക നായകരെ പ്രചരണത്തിനിറക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. തെരുവു നാടകങ്ങളും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടിയുള്ള ഗാനങ്ങളും അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുകയാണ്.

ശ്രമിച്ചാല്‍ വിജയിക്കാനുള്ള സാധ്യത ചെങ്ങന്നൂരില്‍ മൂന്ന് വിഭാഗത്തിനും ഉള്ളതിനാല്‍ ഉപതിരഞ്ഞെടുപ്പുകളിലെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.Related posts

Back to top