മുകേഷിന് വോട്ടഭ്യർത്ഥിച്ച് സിനിമാ താരം ആസിഫ് അലിയുടെ റോഡ് ഷോ

കൊല്ലം: കൊല്ലം മണ്ഡലത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.

എല്ലാവരുടെയും സ്നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മുകേഷിന്റെ എതിരാളി  ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ്.

Top