സിനിമാ തിരക്ക്: സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കില്ല

തിരുവനന്തപുരം: സിനിമാതിരക്കു കാരണം നടനും എം പി യുമായ സുരേഷ് ഗോപി ഈ തവണ ഇലക്ഷന് മത്സരിച്ചേക്കില്ല. എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയായി നിർത്താൻ ബിജെപി യ്ക്ക് താല്പര്യം ഉണ്ടായിരുന്നു.

ഏറെ അഭ്യൂഹങ്ങൾക്കിടെയാണ് താരം മത്സരിച്ചേക്കില്ല എന്ന വാർത്തയും പുറത്തു വരുന്നത്.ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക്‌ മാർച്ച് അഞ്ചുമുതൽ അദ്ദേഹം കടക്കുമെന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് സിനിമാ ചിത്രീകരണം.

 

Top