Movie on Manmohan Singh based on Sanjaya Baru’s book

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. സഞ്ജയ് ബാറുവിന്റെ ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.

നിരവധി വിവാദങ്ങള്‍ പുസ്തകം ഉണ്ടാക്കിയിരുന്നു. സോണിയ ഗാന്ധി അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളെ പുസ്തകത്തില്‍ വിമര്‍ശിച്ചിരുന്നു.

പിവി നരസിംഹ റാവുവിന്റെ ഭരണകാലത്ത് ധനകാര്യ മന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. പുതിയ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക് തുടക്കമിട്ട മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ഇടപെടലുകളും പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയുമാണ് വെള്ളിത്തിരയിലെത്തുന്നത്.

2017 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് സിനിമയുമായ ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 30ന് പുറത്തുവിടാമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഹിന്ദി കൂടാതെ മറ്റ് നിരവധി ഭാഷകളില്‍ ചിത്രം നിര്‍മ്മിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ചിത്രത്തില്‍ അഭിനയിക്കാന്‍ ഇതുവരെ നടീ നടന്മാരെ തെരഞ്ഞെടുത്തിട്ടില്ല. മന്‍മോഹന്‍സിംഗായി അഭിനയിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള യുവാവായിരിക്കുമെന്നാണ് സൂചന. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരായ അഭിനയിക്കുന്നതാരാണെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സുനില്‍ ബോറയാണ് ചിത്രം നിര്‍മിക്കുന്നത്.

Top