‘വേള്‍ഡ് ഫേമസ് ലവര്‍’; വിജയ് ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ടയെ നായകനാക്കി ക്രാന്തി മാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേള്‍ഡ് ഫേമസ് ലവര്‍’. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്.

റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഗോപി സുന്ദര്‍ ഇത്തവണയും വിജയ് ദേവരകൊണ്ട ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ വിജയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

Top