‘വരനെ ആവശ്യമുണ്ട്’; കൈയ്യടി നേടി സുരേഷ് ഗോപിയുടെ സ്റ്റെപ്പ്, മേക്കിങ് വീഡിയോ പുറത്ത്

നൂപ് സത്യന്‍ സംവിധാനം ചെയ്ത് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഷൂട്ടിങിനിടെയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകംതന്നെ തരംഗമായി കഴിഞ്ഞു. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ജോണി ആന്റണിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള സീനിലെ ഡാന്‍സ് സ്റ്റെപ്പിന്റെ ഐഡിയ അനൂപിന്റേതായിരുന്നു. സുരേഷ് ഗോപിയുടെ സ്റ്റെപ്പ് വീണ്ടും പുനരവതരിപ്പിച്ചത് തിയേറ്ററില്‍ ഏറെ കൈയ്യടി നേടി.

Top