മികച്ച ആക്ഷന്‍ രംഗങ്ങളുമായി ടൈഗര്‍ ഷ്രോഫ്; ‘ബാഗി 3’ലെ മേക്കിങ് വീഡിയോ പുറത്ത്

ടൈഗര്‍ ഷ്രോഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. ട്രെയിലറിന് കൂടുതലും ട്രോളുകളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇതിന് മറുപടി നല്‍കിക്കൊണ്ടുള്ള മേക്കിങ് വീഡിയോയുമായാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.

ചിത്രത്തിലെ സ്‌ഫോടനം പോലും വിഎഫ്എക്‌സ് അല്ലെന്നും ആക്ഷന്‍ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സംവിധായകന്‍ പറയുന്നു.

എട്ട് ടാങ്കറുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായാണ് ചിത്രം എത്തുന്നത്. സിനിമയ്ക്കായി ടൈഗര്‍ നല്‍കിയ ഡെഡിക്കേഷനും പ്രശംസനീയമാണ്. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും.

Top